യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ നാലുപേർ അറസ്റ്റിൽ
1594532
Thursday, September 25, 2025 1:59 AM IST
കൊഴിഞ്ഞാമ്പാറ: യുവാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായ പരാതിയിൽ നാലുപേർ അറസ്റ്റിൽ. പെരുമ്പാറച്ചള്ള കെ. ജയൻ (30), സി. രഞ്ജിത് (26), കെ. ജിബി (20), കെ. അഭിജിത്ത്(23) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10.30 നു കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ളയിലാണ് കേസിനാസ്പദമായ സംഭവം. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള മൂച്ചിക്കൽ വീട്ടിൽ സി. രാജനാണ് (47) പരാതിക്കാരൻ. ചൊവ്വാഴ്ചയാണ് രാജൻ കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയത്. തുടർന്നുനടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, എസ്ഐ കെ. ഷിജു, ഗ്രേഡ് എസ്ഐ മാരായ എം. മുഹമ്മദ് റാഫി, ജി. സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്. അനീഷ്, വി. ഹരിദാസ്, യു. സതീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.