അഗളി: അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ താ​ലൂ​ക്ക് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ 13.67 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

ന​വ​ജാ​തശി​ശു​മ​ര​ണം ത​ട​യാ​ൻ മൂ​ന്നുകോ​ടി 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ത്യാ​ധു​നി​കസൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി​യ ല​ക്ഷ്യ സ്റ്റാ​ൻ​ഡേ​​ഡ് അ​നു​സ​രി​ച്ചു​ള്ള ലേ​ബ​ർ റൂം, ​ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​ർ, ലേ​ബ​ർ ഒപി, ലി​ഫ്റ്റ്, സ്ക്രീ​നിംഗ് ബ്ലോ​ക്ക്, മൂ​ന്നുകോ​ടിരൂ​പ ചെ​ല​വി​ൽ സിടി സ്കാ​ൻ യൂ​ണി​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സിടി സ്കാ​നി​ംഗിനാ​യി മ​ണ്ണാ​ർ​ക്കാ​ട്, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്ക് നേ​രത്തേ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് സിടി സ്കാ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

34 ല​ക്ഷം ചെ​ല​വി​ൽ പു​തി​യ ഒ​പി കെ​ട്ടി​ടം, 40 ല​ക്ഷം ചെ​ല​വി​ൽ പു​തി​യ ഫി​സി​യോ തെ​റാ​പ്പി സ്പെ​ഷൽ എ​ഡ്യുക്കേ​ഷ​ൻ കൗ​ണ്‍​സലി​ംഗ് ഡേ ​കെ​യ​ർ ആ​ൻ​ഡ് ഫി​റ്റ്ന​സ് സെ​ന്‍റ​ർ, 2.60 കോ​ടി ചെ​ല​വി​ൽ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ്, വൈ​ദ്യു​തിക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 68 ല​ക്ഷം ചെ​ല​വി​ൽ 250 കെവി ഹൈ ​ടെ​ൻ​ഷ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ, 1.40 കോ​ടി ചെ​ല​വി​ൽ ഫ​യ​ർ ഫൈ​റ്റി​ംഗ് സം​വി​ധാ​നം, എ​സ്കേ​പ്പി​ംഗ് സ്റ്റെ​യ​ർ, പാ​ര​പ്പ​റ്റ്, റാം​പ്, സ്റ്റോ​ർ ഓ​ണ്‍ കാ​ന്‍റീ​ൻ, ഒ​രു കോ​ടി ചെ​ല​വി​ൽ ഡ​യാ​ലി​സി​സ് കീ​മോ തെ​റാ​പ്പി കേ​ന്ദ്രം, 22 ല​ക്ഷം രൂ​പ​യി​ൽ ലോ​ൺട്രി യൂ​ണി​റ്റ് എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ താ​ലൂ​ക്ക് സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്ഘാ​ട​നപ​രി​പാ​ടി​യി​ൽ അ​ഡ്വ.എ​ൻ. ഷം​സു​ദീ​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​കും. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപി മു​ഖ്യാ​തി​ഥി​യാ​കും.