മയക്കുമരുന്ന് വില്പന: രണ്ടുപേർ അറസ്റ്റിൽ
1594315
Wednesday, September 24, 2025 7:15 AM IST
കോയമ്പത്തൂർ: ഉക്കടം- ആത്തുപാലം ഭാഗത്ത് കഞ്ചാവും മയക്കുമരുന്നും വില്പന നടത്തിയതിന് രണ്ടുയുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കുനിയമുത്തൂർ തിരുവള്ളുവർ നഗറിലെ മുഹമ്മദ് ആസിഫ് (25), ഉക്കടം വിൻസെന്റ് സാലൈ പ്രദേശത്തെ മുഹമ്മദ് താരിഖ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം കഞ്ചാവും 120 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു.