പല്ലടം കേരളസമാജം ണാഘോഷം
1594316
Wednesday, September 24, 2025 7:15 AM IST
പല്ലടം: പല്ലടം കേരള സമാജം ഓണാഘോഷം കേരള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സമാജം ചെയർമാൻ എൻ.വി. വർഗീസ്, വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ, സെക്രട്ടറി സി. നാരായണൻ, പല്ലടം മുനിസിപ്പൽ ചെയർപേഴ്സൺ ആർ. കവിതാമണി, സിടിഎംഎ മുൻ പ്രസിഡന്റ് എം.കെ. സോമൻ മാത്യു, വൈസ് പ്രസിഡന്റ് സി.സി. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. സമാജം അംഗങ്ങളുടെ മക്കളിൽ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കാഷ് അവാർഡുകൾ നൽകി ആദരിച്ചു. അംഗങ്ങളും തിരുവാതിരക്കളിയും കലാപരിപാടികളും അരങ്ങേറി. ഓണസദ്യയും മെഗാഷോയുമുണ്ടായിരുന്നു.