ലിസ്യു കോളജിൽ പുതിയ ബാച്ച് ഉദ്ഘാടനം
1594317
Wednesday, September 24, 2025 7:15 AM IST
കോയമ്പത്തൂർ: ശരവണംപട്ടി ലിസ്യു ബിഎഡ് കോളജിൽ 2025-27 ബാച്ച് ബിഎഡ് ക്ലാസുകൾക്കു തുടക്കം. വിശ്വാസപുരം വിമൽജ്യോതി സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ആൻലിൻ മാർഗരറ്റ് സിഎംസി ഉദ്ഘാടനം ചെയ്തു. ബി എഡ് കോളജ് ഡയറക്ടർ ഫാ.ഡോ.അഡ്വ. ജോയ് അറക്കൽ സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് തെഞ്ചിറ സിഎംഐ, ഡോ. ജയറാണി എന്നിവർ പങ്കെടുത്തു.