നീലഗിരി മഞ്ചൂർ റോഡിൽ ഭീിപരത്തി കരടികൾ
1594318
Wednesday, September 24, 2025 7:15 AM IST
നീലഗിരി: മഞ്ചൂർ റോഡിൽ രാത്രിയിൽ മൂന്നു കരടികൾ അലഞ്ഞുനടന്നതോടെ പൊതുജനങ്ങൾ പരിഭ്രാന്തരായി.
മാർക്കറ്റ് പരിസരത്ത് ഏറെനേരം അലറിവിളിച്ചു നടന്ന കരടികൾ മാലിന്യകൂന്പാരത്തിലെ മാലിന്യം ഭക്ഷിച്ചശേഷം വനമേഖലയിലേക്കു പോയി. പുള്ളിപ്പുലി, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നതു പതിവായിട്ടുണ്ട്.