ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം: സർക്കാർ ഉത്തരവിറങ്ങി
Tuesday, March 31, 2020 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനശാലകൾ അടച്ചതുമൂലം ആർക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം പ്രകടിപ്പിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവിറക്കി. സർക്കാരിനുവേണ്ടി നികുതി (ജി )വകുപ്പാണ് ഉത്തരവിറക്കിയത്.
പരിശോധിക്കുന്ന ഡോക്ടർ ആർക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം പ്രകടിപ്പിക്കുന്നതായി ബോധ്യപ്പെട്ട് രേഖയോ അഭിപ്രായകുറിപ്പോ നൽകണം.
മദ്യകുറിപ്പടി വാങ്ങാൻ തള്ളിക്കയറ്റമുണ്ടാകും: കെജിഎംഒഎ
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി വാങ്ങി മദ്യം വാങ്ങാൻ ഇന്നുമുതൽ ആശുപത്രികളിൽ തള്ളിക്കയറ്റമുണ്ടാകുമെന്ന് കെജിഎംഒഎ പ്രതികരിച്ചു.