മഞ്ഞനിക്കര തിരുനാൾ ഫെബ്രുവരി ഏഴു മുതൽ
Sunday, January 24, 2021 12:12 AM IST
പത്തനംതിട്ട: മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 89 - ാമത് ഓർമതിരുനാൾ ഫെബ്രുവരി ഏഴു മുതൽ 13 വരെ നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ പെരുന്നാൾ ആഘോഷമെന്നും കാൽനട തീർഥാടനം പൂർണമായി ഒഴിവാക്കിയതായും ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി ഏഴിനു രാവിലെ കുർബാനയേ തുടർന്ന് ദയറാ അങ്കണത്തിലും വൈകുന്നേരം ഓമല്ലൂർ കുരിശടിയിലും പെരുന്നാൾ കൊടിയേറും. 12, 13 തീയതികളിലാണ് പ്രധാന തിരുനാൾ.