ശുചിത്വ പ്രവർത്തനങ്ങളിൽ കേരളം മാതൃകയെന്ന് എ.സി.മൊയ്തീൻ
Friday, February 26, 2021 12:05 AM IST
കൊച്ചി: ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനവും 50 ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും വെർച്വലായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്, ശുചിത്വമിഷന് എക്സി. ഡയറക്ടര്‍ ഡോ. രേണുരാജ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി ഡയറക്ടര്‍ പി. കേശവന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.