മന്നത്തു പത്മനാഭന്റെ സമാധിദിനം ആചരിച്ചു
Friday, February 26, 2021 12:56 AM IST
ചങ്ങനാശേരി: നായർ സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 51-ാമത് സമാധി ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പെരുന്നയിലുള്ള മന്നം സമാധി മണ്ഡപത്തിൽ ഇന്നലെ രാവിലെ ആറുമുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും നടന്നു.
മന്നം സമാധിയിലെ അർധകായ പ്രതിമയ്ക്ക് മുൻപിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിലവിളക്ക് തെളിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എംപി, മുൻഎംപി ജോസ് കെ.മാണി, എംഎൽഎമാരായ ഡോ.എൻ.ജയരാജ്, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ ജി.രാമൻ നായർ, പ്രയാർ ഗോപാലകൃഷ്ണൻ, മുൻ എംഎൽഎമാരായ എം. മുരളി, ജോസഫ് എം.പുതുശേരി, മാലേത്ത് സരളാദേവി, നഗരസഭ ചെയർപേഴ്സണ് സന്ധ്യാമനോജ്, വൈസ് ചെയർമാൻ ബെന്നി ജോസഫ്, വിവിധ രാഷ്ട്രീയ നേതാക്കളായ എൻ.പീതാംബരക്കുറുപ്പ്, ആർ.ചന്ദ്രശേഖരൻ, ജോസി സെബാസ്റ്റ്യൻ, ബി.രാധാകൃഷ്ണ മേനോൻ, വി.ജെ ലാലി, അഡ്വ.ജോബ് മൈക്കിൾ, ബാബു എം പ്രസാദ്, എം. വിജയകുമാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.