ആരോഗ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; പി.സി. ജോര്‍ജിനെതിരേ കേസ്
Saturday, September 25, 2021 12:47 AM IST
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്, ക്രൈം മാഗസിന് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, സമൂഹമാധ്യമത്തിലൂടെ അവഹേളിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിലൂടെ മന്ത്രിക്കെതിരേ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഹൈക്കോടതി അഭിഭാഷകനായ ബി.എച്ച്. മന്‍സൂറാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്ന് എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ കെ. ലാല്‍ജി പറഞ്ഞു.