കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Sunday, June 26, 2022 12:56 AM IST
കോട്ടയം: കോട്ടയത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം. ഇന്നലെ വൈകുന്നേരം ആറോടെ കോട്ടയം കളക്ടറേറ്റിനു മുന്നിലാണ് സംഘർഷമുണ്ടായത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേർക്ക് അടക്കം കേരളത്തിലുടനീളം പോലീസിന്റെ പിൻബലത്തിൽ സിപിഎം നടത്തുന്ന അക്രമത്തിനെതിരെ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘടനം ചെയ്തു നേതാക്കൾ മടങ്ങിയതോടെയാണ് സംഘർഷമുണ്ടായത്.
തുടർന്നു പോലീസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പോലീസുകാർക്കും കോണ്ഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിലാണ് സ്ഥിതി ശാന്തമായത്.