അമേഠിയിലെ സ്ഥിതി വയനാടിനുണ്ടാകാതെ നോക്കണം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Tuesday, May 23, 2023 12:17 AM IST
തിരുവനന്തപുരം: കാര്യക്ഷമമല്ലാത്ത പ്രവർത്തനം കാരണമാണു രാഹുൽ അമേഠിയിൽനിന്നു വയനാട്ടിലേക്കെത്തിയതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
രാഹുൽ വയനാട്ടിൽ തുടർന്നാലും ഇതുതന്നെയാകും അവസ്ഥ. അതുണ്ടാകാതെ ജനങ്ങൾ നോക്കണമെന്നും അവർ പറഞ്ഞു. ബിഎംഎസിന്റെ വനിതാ തൊഴിലാളിസംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്മൃതി ഇറാനി.