ബ്രെയിന്‍ ട്യൂമർ ബാധിച്ച ആഫ്രിക്കന്‍ വൈദികന് കാരിത്താസില്‍ പുതുജീവന്‍
Friday, April 19, 2024 1:10 AM IST
കോട്ടയം: ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ ആഫ്രിക്കന്‍ വൈദികന് കാരിത്താസ് ആശുപത്രിയിൽനിന്നു രോഗമുക്തി നേടി. രോഗീപരിചരണത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഹോസ്പിറ്റലില്‍നിന്നു നാവിഗേഷന്‍ സഹായത്തോടെയാണ് സര്‍ജറി ചെയ്തത്. അതുകൊണ്ടുതന്നെ ചെറിയ കീഹോള്‍ വഴി ട്യൂമര്‍ നീക്കം ചെയ്യാന്‍ സാധിച്ചു.
ആഫ്രിക്കയിലെ കോംഗോ സ്വദേശിയായ വൈദികന് കെനിയയിലുള്ള പ്രമുഖ ആശുപത്രിയിൽനിന്നു നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണു ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സര്‍ജറിയിലൂടെ നീക്കം ചെയ്ത ട്യൂമര്‍ വീണ്ടും വളര്‍ന്നുവരുകയും തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച് ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഇത് മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവച്ചെങ്കിലും പ്രതീക്ഷ കൈവിടാന്‍ മനസില്ലാതെയാണ് ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് കാരിത്താസിലേക്ക് എത്തിയത്.
തികച്ചും സങ്കീര്‍ണമായ അവസ്ഥയിലായിരുന്ന ട്യൂമറിനെ കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും വീണ്ടും വരാതിരിക്കാനാവശ്യമായ പ്രത്യേക റേഡിയേഷന് ചികിത്സ ഇതോടൊപ്പം നല്‍കുകയും ചെയ്തു. കൂടാതെ ട്യൂമറിനോടനുബന്ധിച്ചുണ്ടായ ബലക്ഷയമുള്പ്പെടെയുള്ള ആരോഗ്യപ്രശ്ങ്ങളില്നിന്നു പൂര്‍ണ രോഗവിമുക്തനായാണ് ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് മടങ്ങിയത്.
കാരിത്താസ് ആശുപത്രി ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സൾട്ടന്റായ ഡോ. ഐപ്പ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഒരുപാട് ആളുകള്‍ക്ക് തന്റെ വൈദിക ജീവിതത്തിലൂടെ പ്രേഷിത സേവനം നല്കുന്ന ഫാ. ജോണിനെ പൂര്‍ണ ആരോഗ്യവാനാക്കി മാറ്റുവാന്‍ സാധിച്ചതില്‍ കാരിത്താസ് ആശുപത്രിക്ക് സന്തോഷമുണ്ടെന്നും കാരിത്താസിന്റെ സേവനങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.