വെറ്ററിനറി സർവകലാശാലയിൽ സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
Wednesday, July 17, 2024 1:04 AM IST
തിരുവനന്തപുരം: സംസ്ഥാന വെറ്ററിനറി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ.
സർവകലാശാല വിദ്യാർഥിയായിരുന്ന ജെ.എസ് സിദ്ധാർഥന്റെ മരണത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ വിസിയെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. മൃഗ സംരക്ഷണ വകുപ്പാണ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയും സർവകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ചുമാണ് സേർച്ച് കമ്മിറ്റി.കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും.