വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു
1596579
Friday, October 3, 2025 10:54 PM IST
മാനന്തവാടി: വാളേരി സ്വദേശിയായ യുവ എൻജിനീയർ മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു. വാളേരി ഇടുകുനിയിൽ അർജുൻ(23) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പിതാവ്: നാരായണൻ. മാതാവ്: പത്മിനി. സഹോദരൻ: അരുണ്‍.
സംസ്കാരം ഇന്ന് രാവിലെ 10ന് നടക്കും. അർജുനൊപ്പം ഒഴുക്കിൽപ്പെട്ട ചോറ്റാനിക്കര എരുവേലി ഞാറ്റും കാലായിൽ ആൽബിൻ ഏലിയാസിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടുകിട്ടിയിരുന്നു. ഇവർ ഒഴുക്കിൽപ്പെട്ട രാമമംഗലം ക്ഷേത്രക്കടവിൽ നിന്ന് നൂറ് മീറ്ററോളം താഴെ നിന്നാണ് ഇന്നലെ അർജുന്റെ മൃതദേഹം ലഭിച്ചത്.