ഗാന്ധിജി കൾച്ചറൽ സെന്റർ സെമിനാർ നടത്തി
1596777
Saturday, October 4, 2025 5:30 AM IST
മാനന്തവാടി: ഗാന്ധിജി കൾച്ചറൽ സെന്റർ ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി "ഗാന്ധിയൻ ചിന്തകളും ആശയങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ഓഫീസേഴ്സ് ഹാളിൽ പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു. റിട്ട.എസ്പി പ്രിൻസ് ഏബ്രഹാം വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി. സ്നേഹശുശ്രൂഷ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൻ.എക്സ്. തോമസിനെ എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ലഹരിവിരുദ്ധ സന്ദേശം നൽകി. സെന്റർ ജനറൽ സെക്രട്ടറി വി.എ. അഗസ്റ്റിൻ, സുലോചന രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സി ഷാജി,
വിൽസണ് നെടുംകൊന്പിൽ, ജോർജ് കൂവയ്ക്കൽ, അനീഷ് കണ്ണൻ, സി.ടി. ഏബ്രഹാം, സജി ജോസഫ്, ഇ.ജി. ജോസഫ്, ജോണ് ചക്കാലക്കുടിയിൽ, ഡോ.തരകൻ, ടി. എം. മേരി, വി.സി. ഏബ്രഹാം, പി.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.