തോൽപ്പെട്ടിയിൽ വന്യജീവി വാരാഘോഷത്തിൽ പങ്കാളികളായി വളവന്നൂരിലെ വിദ്യാർഥികൾ
1596783
Saturday, October 4, 2025 5:30 AM IST
കാട്ടിക്കുളം: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ച് ആസ്ഥാനത്തു നടന്ന വന്യജീവി വാരാഘോഷത്തിൽ മലപ്പുറം വളവന്നൂർ ബാഫഖി തങ്ങൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളന്റിയർമാരും അധ്യാപകരും പങ്കെടുത്തു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ അധ്യാപകരായ മുത്താണിക്കാട് മുഹമ്മദുകുട്ടി, സി. പ്രസീന എന്നിവർ പ്രസംഗിച്ചു.
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബു കുട്ടൻ, ജില്ലാ പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി കണ്‍വീനർ ടി.സി. ജോസഫ്, പക്ഷി നിരീക്ഷകൻ പി.കെ. മുനീർ എന്നിവർ ക്ലാസെടുത്തു. വിദ്യാർഥികൾ പ്ലക്കാർഡ് ഏന്തി വനപാതയിലൂടെ സഞ്ചരിച്ചു. ബേഗൂർ ഉന്നതി സന്ദർശിച്ചു.