യൽദോ-ബേസിൽ സംഗമം നടത്തി
1596781
Saturday, October 4, 2025 5:30 AM IST
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി യൽദോ-ബേസിൽ സംഗമം നടത്തി.
സൈമണ്‍ മാലിയിൽ കോർഎപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.അജു ചാക്കോ അരത്തമാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ.പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ, ഫാ. യൽദോ അതിരന്പുഴ, ഫാ. ബാബു നീറ്റുംകര,
ഫാ. സജി ചൊള്ളാട്ട്, ഫാ. ബൈജു മനയത്ത്, ഫാ. യൽദോ മനയത്ത്, ഫാ. ജയ്മോൻ കളന്പുകാട്ട്, ഡീക്കൻ ക്രിസ്റ്റോ ജോസഫ്, വർഗീസ് വെട്ടികാട്ടിൽ, വി.ഡി. യൽദോ, ബേസിൽ സൈമണ്‍ എന്നിവർ പ്രസംഗിച്ചു.