വോട്ട് കൊള്ള: ഒപ്പുശേഖരണ കാന്പയിൻ സംഘടിപ്പിച്ചു
1596784
Saturday, October 4, 2025 5:30 AM IST
സുൽത്താൻ ബത്തേരി: ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടു കൊള്ളയ്ക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തി. സുൽത്താൻ ബത്തേരിയിൽ സ്വതന്ത്രമൈതാനിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജെനറൽ സെക്രട്ടറി ഡി.പി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. എൻ.സി. കൃഷ്ണകുമാർ, ബാബുപഴുപത്തൂർ, സക്കരിയ മണ്ണിൽ, ബെന്നി കൈനിക്കൽ, ടിജി ചെറുതോട്ടിൽ, കെ.ടി. കുര്യാക്കോസ്, അമൽ ജോയ്, ലയണൽ മാത്യു, ബാലസുബ്രഹ്മണ്യൻ, നൗഫൽ കൈപ്പഞ്ചേരി,
സി.എ. ഗോപി, ജിജി അലക്സ്, ശാലിനി രാജേഷ്, പ്രസന്ന ശശിധരൻ, മണി ചോയിമൂല, എം.യു. ജോർജ്, കെ.വി. ശശി, സെബാസ്റ്റ്യൻ തോമാട്ടുചാൽ, ജയചന്ദ്രൻ, കെ.വി. ബാലൻ, കെ.എം. വർഗീസ്, ശ്രീനിവാസൻ തൊമരിമല, വാസു വടക്കനാട്, നൗഫൽ കൈപ്പഞ്ചേരി എന്നിവർ നേതൃത്വം നൽകി.