വൈത്തിരി ഉപജില്ലാ ശാസ്ത്രമേള കണിയാന്പറ്റയിൽ
1596778
Saturday, October 4, 2025 5:30 AM IST
കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹികശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നിവ ആറ്, ഏഴ്, എട്ട് തീയതികളിൽ കണിയാന്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ബിഎഡ് സെന്റർ, വിദ്യാനികേതൻ എന്നിവിടങ്ങളിൽ നടക്കും.
മേളകളിൽ 170 ഇനങ്ങളിൽ 3,500ൽ അധികം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് എഇഒ ടി. ബാബു, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സണ്‍ ജസി ലസ്ലി, സംഘാടക സമിതി കണ്‍വീനർ കെ. സഹൽ, ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ്, എ.പി. സാലിഹ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏഴിന് രാവിലെ ഒന്‍പതിന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, നൂർഷ ചേനോത്ത് തുടങ്ങിയവർ പ്രസംഗിക്കും.
എട്ടിന് വൈകുന്നേരം നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ. നസീമ അധ്യക്ഷത വഹിക്കും.