പീഡനം: യുവാവിന് ജീവപര്യന്തം കഠിന തടവ്
1596780
Saturday, October 4, 2025 5:30 AM IST
ഊട്ടി: കോത്തഗിരിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഊട്ടി മഹിളാ കോടതി ജീവപര്യന്തം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
അക്സിതിനെയാണ് (27) കോടതി ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് സംഭവം. യുവാവിന്റെ അധ്യാപികയായ ഭാര്യയുടെ ട്യൂഷൻ സെന്ററിൽ പഠിക്കാൻ എത്തിയ വിദ്യാർഥിനിയുമായി അടുപ്പത്തിലാകുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രസ്തുത കേസ് കോടതിയിൽ നടന്നു വരികയായിരുന്നു. ഇന്നലെയാണ് കോടതി വിധി പറഞ്ഞത്.