കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനം: വയനാട് ജില്ലാ പോലീസ് മേധാവി
1596782
Saturday, October 4, 2025 5:30 AM IST
പുൽപ്പള്ളി: തനത് ആയോധനകലയായ കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനവും മൂല്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതുമാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി.
ജി ജി കളരിസംഘത്തിന്റെ 35-ാം വാർഷികാഘോഷം(അങ്കത്തട്ട് @ 2025)ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് വരുന്നതിനുമുന്പ് കഥകളിയെയും കളരിപ്പയറ്റിനെയും കുറിച്ച് വായിച്ചും കേട്ടും അറിവുണ്ടായിരുന്നുവെന്നും കളരിപ്പയറ്റ് ആദ്യമായാണ് നേരിൽക്കാണുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. യഥാക്രമംപുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ്കുമാർ, പി.കെ. വിജയൻ, അമൃതാനന്ദമയീമഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി, പഴശിരാജാ കോളജ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഫാ.ചാക്കോ ചേലംപറന്പത്ത്,
കെഎൻഎം ജില്ലാ ജനറൽ സെക്രട്ടറി സെയ്ത് അലി സ്വലാഹി, കൽപ്പറ്റ ഡിവൈഎസ്പി പി.എൻ. ഷൈജു, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.കെ. ബാബു എന്നിവർ പ്രസംഗിച്ചു. അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തിയാക്കിയ പി. ചാത്തുക്കുട്ടിയെയും മൂന്നര പതിറ്റാണ്ടുമുന്പ് ജില്ലയിൽ കളരി ആരംഭിച്ച കെ.സി. കുട്ടിക്കൃഷ്ണൻ ഗുരുക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു.
സംസ്ഥാനതല കളരിപ്പയറ്റ് മത്സര ജേതാക്കളായ ബബു കൃഷ്ണ, അതുൽ കൃഷ്ണ, ജാനകി ആൽഫിലോ, ആൽഫിയ ബാബു, സുറുമി ജിമ്മി, ടെൽസ ഡേവിഡ്, വിസ്മയ ബേബി എന്നിവർക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും ആഘോഷക്കമ്മിറ്റി കണ്വീനറുമായ മാത്യു മത്തായി ആതിര സ്വാഗതം പറഞ്ഞു.
ആഘോഷക്കമ്മിറ്റി വൈസ് ചെയർമാൻ ജയപ്രകാശ്, ട്രഷറർ സന്തോഷ്, ജിമ്മി ജോസഫ്, യു.പി. ജോസഫ് ഗുരുക്കൾ, രവിസുധൻ ഗുരുക്കൾ, ജോബി വർഗീസ് ഗുരുക്കൾ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്ര, കളരിപ്പയറ്റ്, കോൽക്കളി പ്രദർശനം നടന്നു.