ലഹരി വിരുദ്ധ പ്രവർത്തക സംഗമം നടത്തി
1596779
Saturday, October 4, 2025 5:30 AM IST
മാനന്തവാടി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദ്വാരക പാസ്റ്റർ സെന്ററിൽ ലഹരി വിരുദ്ധ പ്രവർത്തക സംഗമവും സെമിനാറും നടത്തി.
അസംപ്ഷൻ ഡി അഡിക്ഷൻ സെന്റർ സൈക്യാട്രിസ്റ്റി ഡോ. സിസ്റ്റർ ലിസ് മാത്യു എസ്എച്ച് സെമിനാർ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി മാത്യു ആര്യപള്ളി അധ്യക്ഷത വഹിച്ചു. മദ്യവും ലഹരിവസ്തുക്കളും വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ. സിസ്റ്റർ ലിസ് മാത്യു,
രൂപത ഡയറക്ടർ ഫാ. സണ്ണി മഠത്തിൽ, മദ്യാസക്തരെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിചരണം നൽകേണ്ടതിനെക്കുറിച്ചും എഎ(ആൽക്കഹോളിക് അനോണിമസ്) കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ചും മദ്യവിരുദ്ധ പ്രവർത്തകൻ സുനിൽ ജോർജ് എന്നിവർ ക്ലാസെടുത്തു.
മരിയ ഇഞ്ചക്കാലായിൽ നന്ദി അർപ്പിച്ചു. രൂപതാ പ്രസിഡന്റ് വി.ഡി. രാജു, സിസ്റ്റർ സ്റ്റാർലിൻ എസ്എച്ച്, ലാലി നടവയൽ, രൂപതാ വൈസ് പ്രസിഡന്റ് ലില്ലി പെരുംന്പനാനിക്കൽ, സി.ടി. ജേക്കബ് എന്നിവർ പ്രസംഗിച്ചു. മദ്യ വിരുദ്ധ സമിതി രൂപതാ എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.