കെഎസ്ആർടിസി ബസ് ദേഹത്ത് കയറി വയോധികൻ മരിച്ചു
1596581
Friday, October 3, 2025 10:56 PM IST
സുൽത്താൻബത്തേരി: കെഎസ്ആർടിസി ബസ് ദേഹത്ത് കയറിയിറങ്ങി ലോട്ടറി വിൽപ്പനക്കാരനായ വയോധികൻ മരിച്ചു. കരടിപ്പാറ പാന്പള പുല്ലാനിപറന്പത്ത് കുഞ്ഞപ്പൻ(94) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നേകാലോടെ സുൽത്താൻ ബത്തേരി ഗാന്ധിജംഗ്ഷനിലാണ് അപകടം.
താളൂർ ഭാഗത്തുനിന്ന് വന്ന കെഎസ്ആർടിസി ബസ് ഗാന്ധിജംഗ്ഷനിൽ യാത്രക്കാരെ ഇറക്കി മുന്നോട്ട് നീങ്ങുന്നതിനിടെ മുന്നിലൂടെ റോഡ് മുറിച്ചുകടന്ന കുഞ്ഞപ്പന്റെ ദേഹത്തൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ കുഞ്ഞപ്പൻ മരിച്ചു. ബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: അയ്യപ്പൻ, സുബ്രമണ്യൻ, ബാബു. മരുമക്കൾ: ശോഭന, രതി, മിനി.