വെള്ളാപ്പള്ളി നടേശൻ നാളെ ബത്തേരിയിൽ
1596787
Saturday, October 4, 2025 5:33 AM IST
സുൽത്താൻ ബത്തേരി: എസ്എൻഡിപി യോഗം ശാഖാനേതൃസംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ടൗണ്‍ഹാളിൽ ചേരും. ബത്തേരി, പുൽപ്പള്ളി, കൽപ്പറ്റ, നീലഗിരി യൂണിയനുകൾക്ക് കീഴിലുള്ള ശാഖാ, കുടുംബയൂണിറ്റ്, പോഷകസംഘടനാ ഭാരവാഹികൾ പങ്കെടുക്കുന്ന സംഗമത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാവിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാസന്ദേശവും നൽകും. കൽപ്പറ്റ എസ്എൻഡിപി യൂണിയൻ സെക്രട്ടറി എം. മോഹനൻ ഉപഹാര സമർപ്പണം നിർവഹിക്കും. പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ, പുൽപ്പള്ളി യൂണിയൻ കണ്‍വീനർ സജി കോടിക്കുളത്ത്,
നീലഗിരി യൂണിയൻ പ്രസിഡന്റ് കെ.കെ. പീതാംബരൻ, ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ.എൻ.കെ. ബാബുരാജ് എന്നിവർ പ്രസംഗിക്കും. ബത്തേരി യൂണിയൻ കണ്‍വീനർ എൻ.കെ. ഷാജി, നീലഗിരി യൂണിയൻ സെക്രട്ടറി പി.വി. ബിന്ദുരാജ് എന്നിവരും പ്രസംഗിക്കും.