വയോജന സംഗമം നടത്തി
1596785
Saturday, October 4, 2025 5:30 AM IST
മുള്ളൻകൊല്ലി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനസംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
എഡിഎം കെ. ദേവകി വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എൻ. സുശീല, ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിസ്റ മുനീർ, ഷിനു കച്ചിറയിൽ,
ഷൈജു പഞ്ഞിത്തോപ്പിൽ, അംഗങ്ങളായ മഞ്ജു ഷാജി, പി.എസ്. കലേഷ്, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ, ലില്ലി തങ്കച്ചൻ, പി.കെ. ജോസ്, കെ.കെ. ചന്ദ്രബാബു, ജസി സെബാസ്റ്റ്യൻ, സുധ നടരാജൻ, ഇ.കെ. രഘു, പുഷ്പവല്ലി നാരായണൻ, ഷിജോയ് മാപ്ലശേരി, സീനിയർ സിറ്റിസണ്സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗം മാത്യു കോട്ടൂർ, ഐസിഡിഎസ് സൂപ്പർവൈസർ പ്രീന, ഫാ.ജോർജ് ആലൂക്ക എന്നിവർ പ്രസംഗിച്ചു.
വെള്ളമുണ്ട: മൊതക്കര കാട്ടുനായ്ക്ക ഉന്നതിയിൽ അന്താരാഷ്ട്ര വയോജനദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉന്നതിയിലെ മുതിർന്ന അംഗം കെ. അമ്മിണിക്ക് കേക്ക് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.എം. അഹ്മദ് രിഫായി വയോജനദിനസന്ദേശം നൽകി. ആർഎസ്സി യുഎഇ നാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഷിഹാബുദ്ദീൻ ജിഫ്രി തങ്ങൾ ഊജംപദവ്, കെ. ജാനു, മാരൻ ഇരണാക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.