ട്രെയിൻ തട്ടി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1601962
Wednesday, October 22, 2025 10:12 PM IST
കണ്ണൂർ: ട്രെയിൻ തട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കൊളച്ചേരി കയരോളങ്ങര ശിവദാസനാണ് (52) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്കു സമീപത്ത് നിർമാണ തൊഴിലാളിയായ ശിവദാസനെ ട്രെയിൻ തട്ടിയത്. സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.
ഭാര്യ: പ്രീജ. മക്കൾ: ആതിര, അഞ്ജു. മരുമക്കൾ: വിപിൻ (പെരുമാച്ചേരി), മിഥുൻ (കൊളച്ചേരി). സഹോദരങ്ങൾ: സരോജിനി, ദേവി, പങ്കജം, പദ്മിനി, പരേതയായ കുഞ്ഞിപ്പാറു.