പൈസക്കരി ഫൊറോനയിൽ പുതിയ പള്ളിക്ക് തറക്കല്ലിട്ടു
1602070
Thursday, October 23, 2025 1:37 AM IST
പൈസക്കരി: ദേവമാതാ ഫൊറോനയിൽ പുതുതായി നിർമിക്കുന്ന പള്ളിയുടെ തറക്കല്ലിടൽ കർമം പൈസക്കരിയിൽ നടന്നു.
ഇന്നലെ രാവിലെ 9.45 ന് താത്കാലിക പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് തലശേരി അതിരൂപത വികാരി ജനറാളും പൈസക്കരി ഫൊറോന മുൻ വികാരിയുമായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത ജുഡീഷ്യൽ വികാരി റവ. ഡോ. ജോസ് വെട്ടിയ്ക്കൽ, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്ന് 10.45 ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തറക്കല്ല് ആശീർവദിച്ച് ശിലാസ്ഥാപനം നിർവഹിച്ചു.