അജ്ഞാത ജീവി വളർത്തുനായയെ കടിച്ചുകൊന്നു
1602063
Thursday, October 23, 2025 1:37 AM IST
മാലൂർ: വളർത്തുനായയെ അജ്ഞാതജീവി കടിച്ചുകൊന്നു. വെള്ളർവള്ളി വേരുമടക്കിയിലാണ് അജ്ഞാത ജീവി വളർത്തുപട്ടിയെ കൊന്നുതിന്നത്. പാറടിയിൽ ജോസിന്റെ വളർത്തുനായയുടെ ജഡമാണ് ഇന്നലെ പുലർച്ചയോടെ സമീപത്തെ പറമ്പിൽ കണ്ടത്. സമീപത്തായി വന്യജീവിയുടെ കാൽപ്പാടുകളുമുണ്ട്.
രാവിലെ നായയെ കാണാത്തതിനാൽ വീട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ് പകുതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തിയത്.
വിവരം അറിഞ്ഞു മാലൂർ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.