ഹാൻഡ് ബോളിൽ പയ്യന്നൂർ സബ് ജില്ല എല്ലാ വിഭാഗത്തിലും ചാമ്പ്യൻമാർ
1602073
Thursday, October 23, 2025 1:37 AM IST
ചെറുപുഴ: വയക്കരയിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ എല്ലാ വിഭാഗത്തിലും പയ്യന്നൂർ സബ് ജില്ല ജേതാക്കളായി.
ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ ആൺകുട്ടികൾ - പെൺകുട്ടികൾ, ജൂണിയർ ആൺകുട്ടികൾ - പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ - പെൺകുട്ടികൾ തുടങ്ങി എല്ലാ വിഭാഗത്തിലും പയ്യന്നൂർ സബ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സബ്ജില്ലയ്ക്കുവേണ്ടി മത്സരിച്ച എല്ലാ വിഭാഗത്തിലെയും കുട്ടികൾ വയക്കര ഗവ. ഹയർ സെക്കഡറി സ്കൂളിൽ നിന്നുള്ളവരാണ്. ഹാൻഡ്ബോൾ ഗ്രാമമെന്നറിയപ്പെടുന്ന വയക്കരയിൽ നിന്നും നൂറുകണക്കിന് ഹാൻഡ് ബോൾ താരങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്.