അഗ്നിവീറായ ധർമശാല സ്വദേശി ഗോവയിൽ ബൈക്കപകടത്തിൽ മരിച്ചു
1601963
Wednesday, October 22, 2025 10:12 PM IST
പഴയങ്ങാടി: ഇന്ത്യൻ നേവിയിൽ അഗ്നിവീറായി സേവനമനുഷ്ഠിക്കുന്ന യുവാവ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. മാങ്ങാട് ധർമശാല സ്വദേശി വിഷ്ണു ജയപ്രകാശ് (22) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് 11 ന് കുറുമാത്തൂർ തറവാട് വീട്ടുവളപ്പിൽ നടക്കും. മാങ്ങാട് കെഎസ്ഇബി സബ് സ്റ്റേഷന് സമീപമുള്ള ഭവനത്തിൽ രാവിലെ ഏഴ് മുതൽ ഒന്പതു വരെ പൊതുദർശനത്തിന് വയ്ക്കും.
റിട്ട. സുബേദാർ മേജർ ടി.വി. ജയപ്രകാശൻ-പി.പി. ലീന (എച്ച്എസ്എസ്ടി മൊറാഴ ഹയർ സെക്കൻഡറി സ്കൂൾ) ദന്പതികളുടെ മകനാണ്. ഏകസഹോദരൻ: കാർത്തിക് ജയപ്രകാശ് (പ്ലസ് വൺ വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം, കെൽട്രോൺ നഗർ).