വെൽനസ് സെന്റർ പ്രവർത്തനം ആരംഭിച്ചു
1602076
Thursday, October 23, 2025 1:37 AM IST
മട്ടന്നൂർ: ഇരിട്ടി നഗരസഭ നഗര ജനകീയ ആരോഗ്യ കേന്ദ്രമായ വെൽനസ് സെന്റർ പത്തൊൻമ്പതാം മൈൽ പറമ്പിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിൽ രണ്ടാമത്തെ വെൽനസ് സെന്ററാണ് പ്രവർത്തനം തുടങ്ങിയത്. മെച്ചപ്പെട്ട ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയിൽ വെൽനസ് സെന്റർ തുടങ്ങിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിപിഎം ഡോ. പി.കെ. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
ഡോ.സി.പി. ബിജോയ്, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ സെക്രട്ടറി കെ. അൻഷിദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സോയ, പി.കെ. ബൾക്കീസ്, ടി.കെ. ഫസീല, കെ. സുരേഷ്, കൗൺസിലർ സാജിത ചൂര്യോട്, എം.പി. മനോജ്. എൻ.വി. രവീന്ദ്രൻ, കെ.വി. രാമചന്ദ്രൻ, സി.വി.എം. വിജയൻ, കെ.വി. മമ്മു, സി.പി. ശശീന്ദ്രൻ, കെ. മുഹമ്മദലി. പി.കെ. ഉനൈസ്, ഷക്കീബ് കേളോത്ത്, ഡോ.സി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
ആദ്യഘട്ടത്തിൽ പുന്നാട് ടൗണിലാണ് വെൽനസ് സെന്റർ തുറന്നത്. തുടർന്നാണ് പത്തൊമ്പതാം മൈൽ പറമ്പ് റോഡിൽ രണ്ടാമത്തെ വെൽനസ് സെന്ററും പ്രവർത്തനം ആരംഭിച്ചത്. ഈ ഭാഗങ്ങളിലുള്ളവർ മട്ടന്നൂർ, ഇരിട്ടി ഗവ. ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഉച്ചമുതൽ വൈകുന്നേരം ആറുവരെ ഡോക്ടരുടെ സേവനം അടക്കം വെൽനസ് സെന്ററിലുണ്ടാകും.