ദേശീയ സെപക്താക്രോ: യദുകൃഷ്ണയും ശ്രേയയും കേരളത്തെ നയിക്കും
1602065
Thursday, October 23, 2025 1:37 AM IST
തൃക്കരിപ്പൂർ: ഗോവയിൽ നടക്കുന്ന ദേശീയ സീനിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ യദുകൃഷ്ണയും (തിരുവനന്തപുരം) കെ.ശ്രേയയും (കാസർഗോഡ് ) നയിക്കും.
ആദിൽ അമീർ, നിധിൻ വി.നായർ (തൃശൂർ), പി.ഷക്കീർ (കാസർഗോഡ്), ജി.എ. അക്ഷയ് (തിരുവനന്തപുരം), എസ്. ആദിത്യൻ (എറണാകുളം), ബേസിൽ കെ. ബാബു, യു. അതുൽ കൃഷ്ണ (പാലക്കാട്) എന്നിവരാണ് മറ്റു പുരുഷ ടീം അംഗങ്ങൾ. എസ്.പൂജ, കെ.കെ. നന്ദു, എസ്. പുണ്യ (പാലക്കാട്), അന്ന മരിയ ബാബു, ഐശ്വര്യ ജോയ്, അലോണ ജോയ് (തൃശൂർ), ഇഷിത ബിജു (കോഴിക്കോട്) എന്നിവരാണ് മറ്റ് വനിത ടീം അംഗങ്ങൾ.