ആറളത്ത് കാട്ടാനക്കലി തുടരുന്നു; തെങ്ങുകളും മഞ്ഞളും നശിപ്പിച്ചു
1602059
Thursday, October 23, 2025 1:37 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ബ്ലോക്ക് പതിനൊന്നിലെ സുശീലയുടെ പുരയിടത്തിലെ തെങ്ങും തൊട്ടടുത്ത ആൾത്താമസമില്ലാത്ത പ്ലോട്ടിലുമായുള്ള തെങ്ങുകളും കാട്ടാനകൾ നശിപ്പിച്ചു. ബ്ലോക്ക് ഏഴ്/രണ്ട് വയനാട് മേഖലയിൽ നടത്തിവന്ന മഞ്ഞൾ കൃഷിയും ആനക്കൂട്ടം പൂർണമായും നശിപ്പിച്ചു. 163ാം നന്പർ പ്ലോട്ടിലെ ലീല ചെറിയ മാധവന്റെ 40 സെന്റ് സ്ഥലത്തെ മഞ്ഞൾ കൃഷിയാണ് നശിപ്പിച്ചത്.
മഞ്ഞളിന്റെ ഗന്ധം കാരണം സാധാരണ ആനകൾ കൃഷിയിടത്തിൽ ഇറങ്ങാറില്ലെന്നത് കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ബ്ലോക്ക് പതിനൊന്നിലും ബ്ലോക്ക് ഏഴ്്/ രണ്ടിലും കാട്ടാനകളെത്തി നാശം വിതച്ചത്.
കഴിഞ്ഞ ആഴ്ച കുരങ്ങുകളും മഞ്ഞൾ കൃഷി പറിച്ചു നശിപ്പിച്ചിരുന്നു.