എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1602062
Thursday, October 23, 2025 1:37 AM IST
പഴയങ്ങാടി: എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെ കണ്ണപുരം സ്വദേശി അൻഷാദിനെയാണ് (38) കണ്ണപുരം ഇൻസ്പെക്ടർ കെ. ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 6.99 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നിർദേശാനുസരണം കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിൽ പോലീസ് പ്രതിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ പുലർച്ചെ പോലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സഹിതം പ്രതി പിടിയിലാകുന്നത്. അന്വേഷണ സംഘത്തിൽ എസ്ഐ അതുൽ രാജ്, എഎസ്ഐ മുഹ്ത്താർ, എസ്സിപിഒ മഹേഷ്, സിപിഒമാരായ വിജേഷ്, അനൂപ്, നിഖിത, സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീം അംഗങ്ങളായ ബിനു, പ്രബീഷ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.