തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പ്രവർത്തി പരിചയമേള
1602068
Thursday, October 23, 2025 1:37 AM IST
മണക്കടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പ്രവർത്തി പരിചയമേളയ്ക്ക് തുടക്കമായി. മണക്കടവ് ശ്രീപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രേമലത ഉദ്ഘാടനം ചെയ്തു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സരിത ജോസ്, പിടിഎ പ്രസിഡന്റ് ടി. എസ്. സന്തോഷ്, എസ്എംസി ചെയർമാൻ കെ.ആർ. രതീഷ്, എഇഒ കെ. മനോജ്, എൻ.കെ. ഷബിത പ്രിൻസിപ്പൽ എൻ. ഷൈല ബീവി എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ് നോർത്ത് അസോസിയേഷൻ സെക്രട്ടറിയായിരുന്ന മല്ലികയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രവർത്തി പരിചയ മേള റണ്ണേഴ്സ് അപ്പ് ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് മുഖ്യ അധ്യാപകൻ പി.പി. അബ്ദുൽ സലാമിന് കൈമാറി.