മെഡൽ ജേതാക്കളെ കോൺഗ്രസ് ആദരിച്ചു
1602069
Thursday, October 23, 2025 1:37 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡൽ ജേതാക്കളെ ആദരിച്ചു.
അണ്ടർ 15, ജില്ലാതല അണ്ടർ 19, അണ്ടർ 23 എന്നീ വിഭാഗത്തിൽ കെസിഎ ഇൻട്രസ്റ്റ് വനിതാ ക്രിക്കറ്റിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മികച്ച ബാറ്ററായും ഫാസ്റ്റ് ബൗളറായും ഓൾ റൗണ്ട് പ്രകടനം കാഴ്ചവയ്ക്കുകയും തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത അയോണ ബിജി, സബ്ജില്ലാ സ്പോർട്സ് സ്കൂൾ കായികമേളയിൽ ഹൈജംപ് ജൂണിയർ, ട്രിപ്പിൾ ജംപ് ജൂണിയർ എന്നീ ഇനത്തിൽ സ്വർണ മെഡൽ നേടിയ ജോസ് വി. ജോസഫ്, കേരള സ്കൂൾ സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണ ഗോൾഡ് മെഡൽ നേടിയ ജെയിംസ് മനോജ്, 67 മത് കേരള സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സ് 88 കിലോഗ്രാം വിഭാഗം മത്സരത്തിൽ വെള്ളി മെഡൽ നേടിയ ജോസ് പി. ചാൾസ് എന്നിവരെയാണ് ആദരിച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ വിജയികൾക്ക് മൊമെന്റോ നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു.
ദേവസ്യ പാലപ്പുറം, ബിജു ഓരത്തേൽ, പ്രിൻസ് പയ്യമ്പള്ളി, ബാബു വൈക്കത്ത്, മാത്യു വാഴയിൽ, മനോജ് കുറ്റിക്കാട്ട്, ജോർജുകുട്ടി കുഴിവേലിൽ, ഷാജു പരവൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.