കാട്ടാന; പരിശോധനയ്ക്ക് ജീവനക്കാർ എത്തിയത് മൂന്നാം ദിവസം
1602078
Thursday, October 23, 2025 1:38 AM IST
ഇരിട്ടി : കൂട്ടുപുഴ പേരട്ട മേഖലയിൽ കാട്ടാന ഇറങ്ങി ഭീഷണിയിലായ മേഖലയിൽ വനം വകുപ്പ് ജീവനക്കാർ പരിശോധനക്ക് എത്തിയത് മൂന്നാം ദിവസം. ശ്രീകണ്ഠപുരം റേഞ്ചിന് വാഹനം ഇല്ലാത്തതാണ് കാരണമെന്നു പറയുന്നു.
ശ്രീകണ്ഠപുരം സെക്ഷനിലെ വാഹനം ആറളം ഫാമിൽ ആർആർടിക്ക് നൽകിയതോടെയാണ് കൂട്ടുപുഴയിൽ വാഹനം ഇല്ലാതായത്. തളിപ്പറമ്പ് റേഞ്ചർ അനൂപ് കൃഷ്ണന്റെ ഒപ്പമാണ് ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസർ ഉൾപ്പെടെയുള്ള സംഘം ഇന്നലെ പരിശോധന നടത്തിയത്.
പയ്യാവൂർ പഞ്ചായത്തിലെ പാടാംകവലയിലുള്ള ഓഫീസിൽ നിന്ന് വാഹനം ഇല്ലാതെ ഉളിക്കൽ പഞ്ചായത്തിന്റെ അതിർത്തിയായ പേരട്ടയിൽ എത്തുക പ്രയോഗികമായി വളരെ ബുദ്ധിമുട്ടാണ്.
മുന്പും വാഹനം ഇല്ലാതെ ബുദ്ധിമുട്ടിയ സെക്ഷൻ ഓഫീസിന്റെ ദുരിതാവസ്ഥ മാധ്യമങ്ങൾ വാർത്ത ആക്കിയതോടെയാണ് പുതിയ വാഹനം ലഭിച്ചത്. രാത്രിയിലും, അടിയന്തര സാഹചര്യത്തിലും ദൂരെ സ്ഥലങ്ങളിൽ എത്തിച്ചേരാൻ സേനക്ക് കഴിയാറില്ല.