റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന്
Tuesday, August 13, 2024 6:52 AM IST
മ​ണ​ര്‍കാ​ട്: സെ​ന്‍റ് മേ​രീസ് ക​ത്തീ​ഡ്ര​ലി​ല്‍ എ​ട്ടു നോ​മ്പ് പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​നും ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​നും ഇ​ത് മൂ​ലം ക​ഴി​യും.


പ​ള്ളി​യു​ടെ ചു​റ്റ​ള​വി​ല്‍ വ​ണ്‍വേ ആ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡു​ക​ള്‍ റീ- ​ടാ​ര്‍ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി മ​ണ​ര്‍കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.