ആര്‍പ്പൂക്കര: വെല്ലുവിളികളെ അതിജീവിച്ച് ആയിരക്കണക്കിന് ആളുകളെ ക്രൈസ്തവ വിശ്വാസത്തിലേക്കു മാനസാന്തരപ്പെടുത്തിയ മഹാ മിഷനറിയായിരുന്നു ഫാ. ജോസഫ് മാലിപ്പറമ്പില്‍ എന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഡിസിഎംഎസ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍ 26-ാം ചരമവാര്‍ഷിക ആചരണത്തോടനുബന്ധിച്ച് ആര്‍പ്പൂക്കര ചെറുപുഷ്പം ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം കാര്‍മികനായിരുന്നു. പാരീഷ് ഹാളില്‍ കൂടിയ അനുസ്മരണ സമ്മേളനം കുടമാളൂര്‍ ഫൊറോന വികാരി റവ. ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെയ്തു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവങ്കുല് അധ്യക്ഷത വഹിച്ചു. ഫാ. ലൂയിസ് വെള്ളാനിക്കല്‍, ഡിസിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.സി. കുഞ്ഞുകൊച്ച്, വിന്‍സെന്റ് ആന്റണി, ജസ്റ്റിന് പി. സ്റ്റീഫന്‍, വിനോയ് ജോണ്‍, ലാസര്‍ ജോണ്‍, ത്രേസ്യാമ്മ ജോസഫ്, ജോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു.