ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം നാളെ
1226295
Friday, September 30, 2022 10:40 PM IST
തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം കർമപരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം നാളെ മൂന്നിന് തൊടുപുഴ മുനിസിപ്പൽ ടൗണ്‍ ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി. മുഖ്യതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കളക്ടർ ഷീബ ജോർജ്, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ലഹരി ബോധവത്കരണ റാലി നടക്കും. ലഹരിവിരുദ്ധ ഫ്ളാഷ് മോബ്, തെരുവുനാടകം തുടങ്ങിയവയും സംഘടിപ്പിക്കും. പട്ടികജാതി വിഭാഗത്തിൽനിന്നു ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് നേടിയ മുത്തുകുമാറിനെയും സൂപ്പർടാലന്റ് ജീനിയസ് കിഡായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വയസുകാരൻ ഷനവിനെയും ചടങ്ങിൽ മന്ത്രി അനുമോദിക്കും.
പട്ടികവർഗ വികസന വകുപ്പ് പദ്ധതിയിൽ അനുവദിച്ച ലാപ്ടോപ് എൻജിനീയറിംഗ് വിദ്യാർഥി നീതുവിന് പി.ജെ. ജോസഫ് എംഎൽഎ കൈമാറും.
അങ്കണവാടി അസോ.
ജില്ലാ പ്രവർത്തകയോഗം
തൊടുപുഴ: അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രവർത്തകയോഗം അഞ്ചിനു രാവിലെ 10.30നു അമാൻ റസിഡൻസിയിൽ ചേരും. സംസ്ഥാന പ്രസിഡന്റ് രമേഷ് ബാബു ഉദ്ഘാടനം ചെയ്യും.