രാജകുമാരി പളളിയിൽ വിശുദ്ധവാര തിരുക്കർമങ്ങളും 40 മണി ആരാധനയും
1283188
Saturday, April 1, 2023 10:41 PM IST
രാജകുമാരി: പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ രാജകുമാരി ദൈവമാത ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഇന്നു തുടക്കമാകും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 40 മണി ആരാധനയും നടക്കും.
ഇന്നു രാവിലെ ആറിന് ഓശാന തിരുക്കർമങ്ങൾ (നിത്യാരാധന ചാപ്പലിൽ), 6. 45ന് കുരുത്തോല പ്രദക്ഷിണം, 8.30നും 10.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന.
പെസഹാവ്യാഴം രാവിലെ 6.30ന് പെസഹാ തിരുക്കർമങ്ങൾ. ദുഃഖവെള്ളിയാഴ്ച രാവിലെ 6. 30ന് തിരുക്കർമങ്ങൾ ആരംഭിക്കും. 8.30ന് കുരിശുമലയിലേക്ക് പീഡാനുഭവയാത്ര, കുരിശുമലയിൽ പീഡാനുഭവ സന്ദേശം-ഫാ. ജോബി മാതാളികുന്നേൽ. ദുഃഖശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമ്മങ്ങൾ. ഉയർപ്പുഞായറാഴ്ച പുലർച്ചെ മൂന്നിന് ഉയർപ്പ് തിരുക്കർമങ്ങൾ, ആറിനും 7.30നും ആഘോഷമായ വിശുദ്ധ കുർബാന എന്നിവ നടക്കുമെന്ന് വികാരി മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. കുര്യൻ നരിക്കുഴിയിൽ എന്നിവർ അറിയിച്ചു.