പ​ര​സ്യ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം​ചെ​യ്തു
Thursday, June 8, 2023 10:51 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ടൗ​ണു​ക​ളി​ലും അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. ചെ​റു​തോ​ണി, ത​ടി​യ​മ്പാ​ട്, ക​രി​മ്പ​ൻ, വാ​ഴ​ത്തോ​പ്പ് തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ൾ കൈ​യേ​റി​യും ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ റോ​ഡ് കൈ​യേ​റി​യും സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളാ​ണ് നീ​ക്കി​യ​ത്.
പൊ​ളി​ച്ചു​മാ​റ്റി​യ സാ​ധ​ന​ങ്ങ​ൾ ചെ​റു​തോ​ണി​യി​ലു​ള്ള ടൗ​ൺ ഹാ​ളി​ലേ​ക്കു മാ​റ്റി. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​സി. എ​ഞ്ചി​നീ​യ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം ബോ​ർ​ഡു​ക​ൾ ത​രം​തി​രി​ച്ച് ലേ​ലം ചെ​യ്യും.