മ​രം​ മു​റി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ​ക്കു ഭ​യം
Monday, September 25, 2023 10:42 PM IST
വ​ണ്ണ​പ്പു​റം: വീ​ടി​നു ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചുമാ​റ്റാൻ വ​നം​വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കു ഭ​യം. ഏ​തു സ​മ​യ​വും മ​രം ഒ​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ൽ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന സ്ഥി​തി​യി​ൽപോ​ലും മ​രം മു​റി​ച്ചുമാ​റ്റാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ​ക്കു ഭ​യം. ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ കി​ട​പ്പാ​ടം ഒ​ഴി​ഞ്ഞുപോ​കാ​നു​ള്ള നോ​ട്ടീ​സാ​യി​രി​ക്കും പി​ന്നാ​ലെ​യെ​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​യര​ഹി​ത കു​ടും​ബ​ങ്ങ​ളാ​ണ് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. വീ​ടി​നു സ​മീ​പം അ​പ​ക​ടസ്ഥി​തി​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചുനീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് അ​ടി​യ​ന്ത​ര പ​രാ​തി ന​ൽ​കി​യ പ​ല​ർ​ക്കും മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കു പ​ക​രം ല​ഭി​ച്ച​തു കു​ടി​യി​റ​ക്കി​നു​ള്ള നോ​ട്ടീ​സാ​ണ്. ഇ​തോ​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ആ​രും ന​ൽ​കാ​താ​യി.

ഇ​വി​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഏ​തു​നി​മി​ഷ​വും ത​ങ്ങ​ളു​ടെ വീ​ടും കൃ​ഷി​യും ന​ശി​പ്പി​ച്ച് മ​രം ക​ട​പു​ഴ​കി വീ​ഴു​മെ​ന്ന ഭ​യ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം നെ​ല്ലൂ​രു​പാ​റ​യി​ൽ ബി​ജു പൗ​ലോ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യാ​ൽ നെ​ഞ്ചി​ൽ തീ​യു​മാ​യാ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​വ​സ്ഥ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കാ​ണു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യുന്നു.