ഇ​തെ​ന്തൊ​രു നോ​ട്ടീ​സ് ഹി​യ​റിം​ഗി​ന് 50 കി​ലോ​മീ​റ്റ​ർ യാ​ത്ര
Saturday, September 30, 2023 11:44 PM IST
കു​ട​യ​ത്തൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഓ​ഹ​രി​യെ​ടു​ത്ത​വ​രു​ടെ അം​ഗ​ത്വം റ​ദ്ദാ​കാ​തി​രി​ക്കാ​ൻ അ​ന്പ​തു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് പ​രാ​തി ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ നി​ർ​ദേ​ശം സ​ഹ​കാ​രി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു.

നി​ല​വി​ൽ അം​ഗ​ങ്ങ​ളാ​യ സ​ഹ​കാ​രി​ക​ളെ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള നി​ര​വ​ധി പേ​ർ​ക്കും നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. 2800 ഓ​ളം പേ​ർ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ത്ര​യും കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ഹി​യ​റിം​ഗി​നെ​ത്താ​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

കു​ട​യ​ത്തൂ​രി​ൽ ത​ന്നെ ഹി​യ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു​മാ​ണ് സ​ഹ​കാ​രി​ക​ളു​ടെ ആ​വ​ശ്യം.