രക്തദാന ക്യാമ്പിലൂടെ വിദ്യാര്‍ഥികള്‍ സമാഹരിച്ച് 30,000 മി. ലിറ്റര്‍ രക്തം
1375605
Monday, December 4, 2023 12:23 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ രക്തദാന ക്യാമ്പിലൂടെ വിദ്യാര്‍ഥികള്‍ സമാഹരിച്ച് 30,000 മില്ലി ലിറ്റര്‍ രക്തം.
സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയേഴ്സ് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് സംഘടപ്പിച്ചത്. സ്കൂളിലെ 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപക-അനധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേര് രക്തദാനത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥി മാത്യു റോജി രക്തദാനം നല്‍കിയാണ് ക്യാമ്പ് ആരംഭിച്ചത്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കുട്ടനാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ ഷെജിദാസ് എസ്.എസ്., പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, തകഴി പഞ്ചായത്തംഗം മോന്‍സി ജോര്‍ജ് കരിക്കംപള്ളി, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ അജിത്ത്, ഷാഫി, പിടിഎ പ്രസിഡന്റ് പി.വി. സിനു, വോളണ്ടിയര്‍ ലീഡര്‍ അതുല്യ മേരി ജോസഫ്, പ്രോഗ്രാം ഓഫീസര്‍ ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കല്‍, ഡോ. മഗ്ദലിന്‍, ഡോ. ജാസ്മിന്, ആലപ്പുഴ മെഡിക്കല്‍ കോളജ് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കാണ് രക്തദാനം ചെയ്തത്.