മാധ്യമ പ്രവർത്തകർക്കായി വനംവകുപ്പ് ദ്വിദിന പഠന ശിൽപശാല സംഘടിപ്പിച്ചു
1428987
Thursday, June 13, 2024 4:02 AM IST
തൊടുപുഴ: ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി ഇടുക്കി പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ വനംവകുപ്പ് ദ്വിദിന പഠന ശില്പശാല സംഘടിപ്പിച്ചു. പാന്പാടുംചോല ദേശീയോദ്യാനത്തിലെ പ്രകൃതിപഠന കേന്ദ്രത്തിൽ വനപർവം-2024 എന്ന പേരിൽ നടന്ന ശില്പശാല അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് അധ്യക്ഷത വഹിച്ചു. റിട്ട.ഡിസിഎഫ് ജയിംസ് സക്കറിയ, പ്രസ് ക്ലബ് സെക്രട്ടറി ജയിസ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ കെ.കെ.അനന്തപത്മനാഭൻ, മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ, മൂന്നാർ എസിഎഫ് ജോബ് ജെ. നേര്യംപറന്പിൽ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.കെ. ലത്തീഫ്, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റിയംഗം ബാസിത് ഹസൻ എന്നിവർ പ്രസംഗിച്ചു.
രണ്ടുദിവസങ്ങളിലായി നടന്ന ക്യാന്പിൽ വനം-വന്യജീവി വകുപ്പിന്റെ പ്രവർത്തനങ്ങൾ, മയക്കുവെടി, മൃഗങ്ങളുടെ കണക്കെടുപ്പ്, കാമറ- ഫെൻസിംഗ് സ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ റേഞ്ച് ഓഫീസർ അരുണ്‍ എസ്. നായർ, പെരിയാർ ടൈഗർ റിസർവ് വെറ്ററിനറി ഓഫീസർ ഡോ. അനുരാജ്, പെരിയാർ ടൈഗർ റിസർവ് കണ്‍സർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവർ ക്ലാസുകൾ നയിച്ചു.
പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി വട്ടവട പഴത്തോട്ടത്ത് വനംവകുപ്പ് പുൽമേടാക്കി മാറ്റിയ പ്രദേശവും മാധ്യമപ്രവർത്തകർ സന്ദർശിച്ചു.