മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
1438281
Monday, July 22, 2024 11:41 PM IST
തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. പി.ജെ. ജോസഫ് എംഎൽഎ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.ഐ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സുനിൽ മാലൂർ മുഖ്യാതിഥിയായിരുന്നു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ, യു.എ. രാജേന്ദ്രൻ, കാമറാമാൻ അനിൽ വേങ്ങാട്, എം.എം. മഞ്ജുഹാസൻ, സനൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു.
ഇടുക്കി തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ പ്രമേയമാക്കിയ വലസൈപറവകൾ എന്ന മലയാള സിനിമയായിരുന്നു ഉദ്ഘാടനചിത്രം. നാളെ വരെ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിലാണ് മേള നടക്കുന്നത്.