പാന്പുകടിയേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
1568402
Wednesday, June 18, 2025 10:10 PM IST
കോതമംഗലം: പാന്പുകടിയേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ചെറുവട്ടൂർ കാവാട്ട് കൊച്ചുമുഹമ്മദാ(65)ണ് മരിച്ചത്. കബറടക്കം നടത്തി.
ചെറുവട്ടൂർ ഹൈക്കോടതി കവലയിലുള്ള സ്വന്തം പച്ചക്കറി കടയ്ക്കുള്ളിൽ വച്ച് പാന്പുകടിയേറ്റ് അങ്കമാലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ഭാര്യ: നബീസ ചെറുവട്ടൂർ ഓലിൽ മലയിൽ കുടുംബാംഗം. മക്കൾ: മജീന, റെജീന, റസീന, റിയാസ് (ദുബൈ). മരുമക്കൾ: സലാം ഓടയ്ക്കാലി, ഖാദിർ പോഞ്ഞാശേരി, റസൽ മുളവൂർ, ഹസ്ന റിയാസ്.